മരണാനന്തരം അയാള്‍ക്ക് സ്വര്‍ഗത്തിലെന്ത് സംഭവിച്ചുവോ? ആര്‍ക്കറിയാം?
അയാളുടെ ഒരു ശിഷ്യന്‍ ഗുരുമൃത്യു സഹിക്കാഞ്ഞ്, ആത്മഹത്യ ചെയ്തു.
ഗുരുവിനോടൊപ്പെ പോകാന്‍.
അയാള്‍ അല്പം വൈകിയാണ് അവിടെ എത്തിയത്; പക്ഷെ, അവിടെ എത്തിച്ചേര്‍ന്നു.
എന്താണയാള്‍ കണ്ടത്?
അയാള്‍ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
മുക്താനന്ദസ്വാമി ഒരു മരച്ചുവട്ടില്‍ നഗ്‌നനായങ്ങനെ കിടക്കുകയാണ്; അയാള്‍ക്ക് മുകളിലോ, ഒരമേരിക്കന്‍ നടി, മര്‍ലിന്‍ മണ്‍റോ, പ്രേമാലസയായി ശയിക്കുന്നു.
ശിഷ്യന് വിശ്വസിക്കാനായില്ല, തന്റെ മുക്താനന്ദ ഗുരു, എല്ലായ്‌പ്പോഴും ബ്രഹ്മചര്യം അനുശാസിച്ച തന്റെ അഭിവന്ദ്യഗുരു…
അദ്ദേഹത്തിന്റെ ഗ്രന്ഥമുണ്ട്, ‘ചിദ്‌വിലാസം’.
അതില്‍ തന്റെ ബ്രഹ്മചര്യാനുഷ്ഠാനത്തെപ്പറ്റി വിവരിക്കുന്നുണ്ട്; തന്റെ നട്ടെല്ലും നാഭീതടവും സ്പര്‍ശിക്കുന്ന തരത്തിലുള്ള ബ്രഹ്മചര്യം…ശിഷ്യന്‍ അത് വായിച്ചിട്ടുണ്ട്.
എന്നിട്ടും ഇപ്പോള്‍ എന്താണ് മുക്താനന്ദജി ചെയ്യുന്നത്?
അദ്ദേഹം എല്ലാം വിസ്മരിച്ചുവോ?
എന്തായിരുന്നാലും സ്വാമിജി തന്റെ ഗുരുനാഥനാണ്, അദ്ദേഹത്തെ ആദരിക്കണം.
എന്താണ് സംഭവിക്കുന്നതെന്ന് നോക്കാതെ, ശിഷ്യന്‍ ഗുരുവിന്റെ പാദങ്ങള്‍ സ്പര്‍ശിച്ചുകൊണ്ട് പറഞ്ഞു:’ബാബാ! ഇത് അങ്ങയുടെ സദ്‌വൃത്തികള്‍ക്കുള്ള പ്രതിഫലമാവണം.’
അപ്പോള്‍ മര്‍ലിന്‍ മണ്‍റോ പറഞ്ഞു:’വിഡ്ഢി! ഇത് ഈ വിഡ്ഢിക്കുള്ള പ്രതിഫലമല്ല, എനിക്കുള്ള ശിക്ഷയാണ്!’
(ഓഷോ ഫലിതങ്ങള്‍അമനോ അഖില്‍)











