സാഹിത്യകാരനായി പ്രശോഭിക്കണമെങ്കില്‍ നരനായി ജനിച്ചാല്‍ പോരാ. നായരായി ജനിക്കണം.
നക്‌സലൈറ്റോ കമ്മ്യൂണിസ്‌റ്റോ ഏറ്റവും കുറഞ്ഞത് വികലാംഗനോ ആകണം.
വിവാദമുണ്ടാക്കണം. അല്ലെങ്കില്‍ ആനന്ദിനെപ്പോലെ മിണ്ടാതിരിക്കണം.
നിങ്ങള്‍ക്ക് ഉയര്‍ന്ന ഉദ്യോഗമോ താമസിക്കാന്‍ വസതിയോ ഉണ്ടായിരിക്കരുത്.
പ്രസാധകനോട് കണക്ക് ചോദിക്കാതിരുന്നാല്‍ നിങ്ങളുടെ പുസ്തകത്തിന്റെ പതിപ്പുകള്‍ തുടരെ തുടരെ ഇറങ്ങിക്കൊണ്ടേയിരിക്കും.
സ്ത്രീകളില്‍ പുരുഷന്മാരെ സ്‌നേഹിക്കുന്നവര്‍ അമ്മമാര്‍ മാത്രമായിരിക്കും. ഭാര്യമാരാല്‍ ചെറിയൊരു പങ്കും, കാമുകിമാരാല്‍ മുക്കാല്‍ പങ്കും പുരുഷനെ മുതലെടുക്കുകയും പിന്നീട് വഞ്ചിക്കുകയും ചെയ്യുന്നു.
സ്ത്രീകളെ കുറിച്ച് ഞാന്‍ വായിച്ച ഏറ്റവും നല്ല വരികള്‍ ചങ്ങമ്പുഴ എഴുതിയതാണ്.
വിശ്വസിച്ചീടാം വൃകത്തിനെ, പാടില്ല
വിഭ്രമ മേകുമീ സ്ത്രീയാം മൃഗത്തിനെ.
സ്ത്രീകളുടെ കണ്ണീരിന് അതിലടങ്ങിയ ഉപ്പിന്റെ വില കൂടിയില്ല.
സ്ത്രീ ഒരിക്കലും പുരുഷനോടൊപ്പം എത്തുകയില്ല.
ധൈഷണികതയിലും കരുത്തിലും സ്ത്രീ പുരുഷന്മാരേക്കാള്‍ എത്രയോ താഴെയാണ്.
‘മറ്റൊരാള്‍ക്ക് സുഖം നല്‍കുന്ന മനുഷ്യനാണു ലോകത്ത് ഏറ്റവും സുഖമനുഭവിക്കുന്ന മനുഷ്യന്‍ ‘ എന്ന് കാള്‍മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്.
ആ അര്‍ത്ഥത്തില്‍ ഏറ്റവും സുഖം അനുഭവിക്കുന്നത് സ്ത്രീകളാണ്. കാരണം പുരുഷന് പരമോന്നതസുഖം നല്‍കുന്നത് സ്ത്രീയത്രെ.
(ജീവിതം എന്നെ എന്തു പഠിപ്പിച്ചു  പുനത്തില്‍ കുഞ്ഞബ്ദുള്ള)