കുറേ ദിവസം മുമ്പ് പകല്‍ പത്തു മണിക്ക് വൈക്കം മുഹമ്മദ് ബഷീറെന്ന ഞാന്‍ താമ്രപത്രത്തിലെ ക്ലാവു തൂത്തു വൃത്തിയാക്കിക്കൊണ്ട് മുറ്റത്ത് നില്‍ക്കുകയായിരുന്നു.അപ്പോള്‍ ദാ ഒരു തടിയന്‍ കുറുക്കന്‍!
ലേശം നീലനിറമുള്ള അള്‍സേഷ്യന്‍ നായ മാതിരി.
കൈയിലിരുന്ന താമ്രപത്രം കൊണ്ട് കുറുക്കനു കൊടുത്തു, ഒരു ഏറ്!
‘ഗ്ലം’ എന്ന ശബ്ദത്തോടെ കുറുക്കന്‍ ഓടിപ്പോയി.
ആ കുറുക്കന് ഇപ്പോള്‍ വലിയ ഗമയാണത്രെ.
‘ഞാനാകുന്നു കേന്ദ്ര സാഹിത്യ അക്കാദമിയുടെ താമ്രപത്രം കൊണ്ട് ഏറുകൊണ്ട ആദ്യത്തെ കുറുക്കന്‍’!
(ബഷീറിന്റെ തെരഞ്ഞെടുത്ത ഫലിതങ്ങള്‍))










