നിങ്ങള്‍ക്ക് മലയാളം വെടിപ്പായി, യുക്തിയുക്തമായി സംസാരിക്കാനും എഴുതാനും വശമാക്കണമെന്ന മോഹമുണ്ടെങ്കില്‍ അതിന്
സഹായകമായ രണ്ടു പുസ്തകമുണ്ട്മാരാരുടെ ഭാഷാപരിചയവും മലയാളശൈലിയും.
പത്താം ക്ലാസ്സിനു മേലെയുള്ളവര്‍ക്ക് സ്വയം വായിച്ചു മനസ്സിലാക്കാവുന്നവയാണ് ഈ രണ്ടു പുസ്തകവും.
ഒരു പ്രാവശ്യമൊന്നോടിച്ചു വായിച്ചാല്‍ പോര കേട്ടോ.
ഓരോ കാര്യവും മനസ്സിരുത്തി വായിക്കണം. ഒരു വട്ടമല്ല, മനസ്സിലായി എന്ന് ഉറപ്പുവരുന്നതുവരെ.
ആദ്യം പഠിക്കേണ്ടത് ഭാഷാപരിചയമാണ്.
വ്യാകരണമാണതിലെ വിഷയം. വൃത്തം, അലങ്കാരം എന്നിവയെപ്പറ്റി ചുരുക്കത്തില്‍ ചില വിവരങ്ങളുമുണ്ട്.
നിത്യവും കുറേശ്ശെ കുറേശ്ശെയായി ഒരു കൊല്ലംകൊണ്ട് പഠിച്ചു തീര്‍ത്താല്‍ മതി.
അടുത്ത കൊല്ലം ഒരാറുമാസംകൊണ്ട് മലയാളശൈലിയും പഠിച്ചുതീര്‍ക്കുക.
മലയാളമെങ്ങനെ നന്നായി കൈകാര്യം ചെയ്യാം എന്നറിയാന്‍ ഈ പുസ്തകം നിങ്ങളെ വളരെയധികം സഹായിക്കും, നിശ്ചയം.
(കുട്ടേട്ടന്റെ കുറിപ്പുകള്‍ – ലത്തീഫ് പറമ്പില്‍))