കേരളാ ഗവര്‍ണര്‍ പത്‌നിസമേതം തിരിച്ചു നാട്ടിലെത്തിയ വാര്‍ത്ത.
നിര്‍ഭാഗ്യവശാല്‍ അത് പത്രത്തിന്റെ ആദ്യ എഡിഷനില്‍ അച്ചടിച്ചു വന്നത്, ഗവര്‍ണറും പന്നിയും തിരിച്ചെത്തിയെന്നാണ്.
ഭാഗ്യവശാല്‍ അത് നൈറ്റ് എഡിറ്റര്‍ കണ്ടുപിടിച്ചു.
തിരുത്താനുള്ള ഭാഗം മാര്‍ക്കു ചെയ്തു കൊടുത്തിട്ട് അദ്ദേഹം വീട്ടില്‍ പോയി.
പക്ഷെ, പിറ്റേ ദിവസം പത്രത്തില്‍ തിരുത്തു വന്നത് ഇപ്രകാരം : ഗവര്‍ണറും പത്‌നിയും പന്നിയും തിരിച്ചെത്തി.
(പി.റ്റി.ചാക്കോയുടെ പാവം ചര്‍ച്ചില്‍ കോമ പോലെ എന്ന പുസ്തകത്തില്‍ നിന്ന്)











