‘അതെ.’
‘വിജയനാ സാറെ.’
‘എന്താ വിജയാ?’
‘എന്റെ മോളുടെ കല്യാണം ഉറപ്പിക്കുന്ന ചടങ്ങിന് സാറ് വരണം.’
‘വിവാഹത്തിന് വന്നാല്‍ പോരെ?’
‘ഇതിനും അതിനും സാറ് വരണം. നിര്‍ബന്ധമാ. തീയതി മറന്നു പോകരുത്. ഡയറിയില്‍ കുറിക്കണേ…തിരക്കുള്ള ആളല്ലേ, ഒന്നൂടെ വിളിച്ച് ഓര്‍മ്മിപ്പിക്കണോ?’
‘വേണ്ട, വരാം വരാം.’
‘പ്രധാനപ്പെട്ട ചിലരെ മാത്രമേ ക്ഷണിച്ചിട്ടുള്ളു.
അതില്‍ പ്രധാനിയാ സാറ്. പാവങ്ങളായമേലും നമ്മടെ പവറ് കുറയരുതല്ലൊ. ഇടയ്ക്ക് ഒന്നൂടെ വിളിച്ചേക്കാം സാറെ. മറന്നെങ്കിലോ?’
‘വേണ്ട വിജയാ, വരാം….’
‘സന്തോഷം സാറെ, എന്നാല്‍ വയ്ക്കട്ടെ?’
‘ആട്ടെ.’
‘അയ്യോ സാറെ, ഒരു കാര്യം പറയാന്‍ വിട്ടു; പോരുമ്പം സാറിന്റെ പുത്തന്‍ കാറ് കൂടി കൊണ്ടുവരണേ…മറക്കല്ലേ…’
കട്ട്.
(എഴുത്ത് : നൂറനാട് മോഹന്‍)
(കാര്‍ട്ടൂണ്‍ : ഹക്കു)










