പതിനായിരങ്ങള്‍ ശമ്പളം വാങ്ങിയിട്ടും അത് അ്ത്താഴത്തിനു പോലും തികയുന്നില്ല എന്ന കാരണം പറഞ്ഞ് കൃത്യം ഏഴു ദിവസവും മുടങ്ങാതെ സമരം ചെയ്യുന്ന ഐഎംഎ ഡോക്ടര്‍മാര്‍ക്ക് എസ്മയോട് പുല്ലുവില.
അവര്‍ക്കെതിരയെുള്ള എസ്മ പ്രയോഗം അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരം ചെയ്യുന്നതിനെതിരെയുള്ള നീതിനിഷേധമാകും.
കഞ്ഞി കുടിക്കുവാന്‍ വേണ്ടി സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്ന ‘പാവപ്പെട്ട’ ഐഎംഎക്കാര്‍ ഇന്ന് കടുത്ത ദാരിദ്ര്യത്തിലായിരിക്കും.
നമ്മുടെ നികുതി വരുമാനത്തില്‍ നിന്നും സ്റ്റൈപ്പെന്റ് വാങ്ങുന്ന ഭാവി വാഗ്ദാനങ്ങളായ പി.ജി.ഡോക്ടര്‍മാരില്‍ ചിലര്‍ പരിശോധനയ്ക്കുള്ള രക്തം രോഗികളില്‍ നിന്നും എടുത്തു നല്‍കാതെ രോഗികളേയും കൂട്ടിരുപ്പുകാരേയും കഷ്ടപ്പെടുത്തുന്നു.
അതിനാല്‍ ജീവന്‍ തന്നെ നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ടാകുന്നു.
മെഡിക്കല്‍ കോളേജില്‍ ചെന്നാല്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമായുള്ള ശീതസമരം കാണുമ്പോള്‍ നമ്മള്‍ ഏത് ലോകത്താണ് എന്ന് തോന്നിപ്പോകും.
നമ്മുടെ നഴ്‌സുമാര്‍ അനുഭവിക്കുന്ന ദയനീയ സ്ഥിതിയും തുച്ഛമായ ശമ്പളവും ജോലിഭാരവും പുറംലോകമറിയാന്‍ ഒരു നഴ്‌സിന്റെ മരണം തന്നെ വേണ്ടിവന്നു.
മരുന്നു കമ്പനികളും, സ്‌കാനിങ് ലാബ് കമ്പനിക്കാരും ചേര്‍ന്ന് ഊതിവീര്‍പ്പിച്ച നമ്മുടെ ഐഎംഎക്കാര്‍ സഹപ്രവര്‍ത്തകരായ നഴ്‌സുമാരോട് ‘താന്‍ പിടിച്ചതു മാത്രം പുളിങ്കൊമ്പ്’ എന്ന കപട സിദ്ധാന്തം മറന്ന് അവകാശങ്ങള്‍ക്കെതിരെ നടത്തുന്ന അന്യായങ്ങള്‍ക്കെതിരെയുള്ള സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുക.
(ഒരു മെഡിക്കല്‍ റെപ്രസെന്റേറ്റീവ്)