യേശുക്രിസ്തു ദേവാലയത്തിലെ നാണയംമാറ്റക്കാരേയും ആടുമാട്പ്രാവ് കച്ചവടക്കാരേയും ചാട്ടവാറിന് അടിച്ചോടിച്ചു എന്ന് പിണറായി വിജയനും അച്യുതാനന്ദനും പറഞ്ഞു നടക്കുകയാണല്ലൊ ഇപ്പോള്‍.ബൈബിളില്‍ നല്ല ജ്ഞാനമുള്ള ആളാണ് പിണറായി എന്ന് മൂന്ന് മെത്രോപ്പൊലീത്തമാര്‍ സര്‍ട്ടിഫിക്കറ്റ് ചെയ്തിട്ടുമുണ്ട്.
എന്നാല്‍, ഏത് സുവിശേഷത്തിലാണ് ഈ അടിച്ചോടിക്കല്‍ നടന്നതായി വിവരിച്ചിട്ടുള്ളത്?
നാലു സുവിശേഷങ്ങളില്‍ ഒന്നിലും ഇങ്ങനെയൊരു സംഭവം രേഖപ്പെടുത്തിയിട്ടില്ല.
മുകളില്‍ പേരു പറഞ്ഞവര്‍ മൂന്നുപേരും ഒരേ സെമിനാരിയില്‍ പഠിച്ചവരും, ആദ്യത്തെ പേരുകാര്‍ ഇടയ്ക്ക് ചാടിപ്പോയവരുമാണെന്ന ഇതില്‍ നിന്ന് അനുമാനിക്കാമെന്ന് തോന്നുന്നു.
(ജോസഫ് മറ്റം)









