രഞ്ജിനി ഹരിദാസിനെ മലയാള ഭാഷയുടെ മാതാവായി അംഗീകരിച്ചാലും, എഴുത്തച്ഛനെ ഭാഷാപിതാവായി അംഗീകരിക്കുന്നതില്‍ യുക്തിഭംഗമുണ്ട്.
എഴുത്തച്ഛന്‍ ശുദ്ധമായ മലയാളത്തില്‍ സര്‍ഗരചന നടത്തിയിട്ടില്ല.
എഴുത്തച്ഛനും മുമ്പ് ചെറുശ്ശേരി ഇതിലും ഭംഗിയായി മലയാളത്തില്‍ രചനകള്‍ നടത്തിയിട്ടുണ്ട്.
എം.എന്‍.വിജയന്‍ അഭിപ്രായപ്പെട്ടതുപോലെ, ‘പുരാണങ്ങള്‍ തര്‍ജമ ചെയ്ത് വൈഷ്ണവ മതം പ്രചരിപ്പിക്കാന്‍ സമൂഹികമായും ഭാഷാപരമായും പ്രത്യയശാസ്ത്രപരമായും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു രാഷ്ട്രീയ സംഘടനയുടെ മിഷനറിയായിരുന്നു എഴുത്തച്ഛന്‍’.
(സംഭാഷണങ്ങള്‍ എം.എന്‍.വിജയന്‍)
എഴുത്തച്ഛനാണ് രാമായണത്തിന്റെ മഹത്വം കാണുന്നതില്‍ നിന്ന് തന്നെ തടഞ്ഞു നിര്‍ത്തിയതെന്ന് പറഞ്ഞത് സാക്ഷാല്‍ കുട്ടിക്കൃഷ്ണ മാരാരായിരുന്നു.
മലയാളികള്‍ വായിക്കേണ്ടത്, എഴുത്തച്ഛനെയല്ല, കുഞ്ചനെയാണെന്ന കേശവദേവിനെപ്പോലുള്ളവര്‍ അഭിപ്രായപ്പെട്ടതും ഓര്‍ത്തു വയ്‌ക്കേണ്ടതാണ്.
കുഞ്ചന്‍ നമ്പ്യാരുടെ പ്രതിഭയും ഭാഷാവഴക്കവും തുഞ്ചന് ഇല്ലായിരുന്നുവെന്നത് അംഗീകരിക്കപ്പെട്ട സത്യമാണ്.
പുരാണങ്ങളെ ഉപജീവിച്ചുപോലുമല്ല തുഞ്ചത്തെഴുച്ഛന്‍ രചന നടത്തിയത്.
തര്‍ജമ ചെയ്യുകയായിരുന്നു അദ്ദേഹം.
കേവലം ഒരു തര്‍ജമക്കാരന്‍ മാത്രമായ അദ്ദേഹത്തെ ഏതര്‍ത്ഥത്തിലാണ് മഹാകവിയെന്നും ഭാഷാപിതാവെന്നും വാഴ്ത്തുന്നത്?
(സ്‌നേഹവ്രതന്‍ പൂക്കോട്ടൂര്‍, മലപ്പുറം)